ബോവിക്കാനം (www.evisionnews.in): എട്ടാംമൈല്‍ മല്ലം പൈക്ക റോഡ് പ്രവൃത്തി ഒരു നാടും വിശാല ചുറ്റുപാടും ആഗ്രഹിക്കുന്ന സ്വപ്നപദ്ധതി യാണെന്നും വിവാദങ്ങള്‍ ഉണ്ടാക്കി അസ്വസ്തയും തെറ്റിദ്ധാരണയും സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും മുസ്്‌ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി ഹമീദ് മല്ലം പറഞ്ഞു. ഉദ്ഘാടന ചടങ്ങ് മുസ്ലിം ലീഗ് പരിപാടിയാക്കി മാറ്റിയെന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ പ്രസ്താവന അപക്വവും അവാസ്തവും അസഹിഷ്ണുത നിറഞ്ഞതുമാണ്.
പരിപാടിയിലേക്ക് കോവിഡ് മാനദണ്ഡം മുന്‍നിര്‍ത്തി എല്ലാവരെയും വാര്‍ഡ് പ്രതിനിധി ക്ഷണിക്കുകയും എല്ലാവരും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്താവന നടത്തിയ രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയും ഈ ക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതി കലയളവില്‍ ഭരണസാങ്കേതിക അനുമതികള്‍ ലഭ്യമായെങ്കിലും അടുപ്പിച്ച് നടന്ന മൂന്നു തെരഞ്ഞെടുപ്പുകള്‍ വന്നതോടെയാണ് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിട്ടത്.
എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലണ് ഈ പദ്ധതി. വികസന പദ്ധതികളുടെ പിതൃത്വം തേടി നടക്കുന്നവരല്ല പൊതുസമൂഹം. മികച്ച പ്രവര്‍ത്തിയും കൃത്യതയോടെയുള്ള നിര്‍വഹണവും പക്ഷപാതമില്ലാത്ത സേവനവുമാണ് ഗുണഭോക്താക്കളായ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജില്ലാ പഞ്ചായത്തിനെ കഴിഞ്ഞ തവണ പ്രതിനിധീകരിച്ച ഡിവിഷന്‍ ജന പ്രതിനിധിയുടെ വീഴ്ച സമ്മതിക്കല്‍ കൂടിയാണ് എട്ടുകാലി മമ്മുഞ്ഞിയുടെ നയം സ്വീകരിച്ച് നടത്തിയ പ്രസ്താവന.
പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും, ബന്ധുക്കള്‍ക്കും മാത്രമായി സേവനങ്ങളെയും ആനുകൂല്യങ്ങളെയും വികസന പദ്ധതി കളെയും ഒതുക്കി നിര്‍ത്തുന്ന വിഭാഗം ആരെന്ന് കേരള സമൂഹത്തോട് പ്രത്യേകം പറഞ്ഞു നല്‍കേണ്ട കാര്യമുണ്ടോ പ്രസ്താവനയില്‍ ചോദിച്ചു.
മല്ലം റോഡ് ജനങ്ങളുടെ സ്വപ്ന പദ്ധതി: വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് പക്വതയില്ലായ്മ: മുസ്്‌ലിം ലീഗ്
4/
5
Oleh
evisionnews