ചട്ടഞ്ചാല്‍ (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് തൈര ശാഖാ കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമവും പ്രവര്‍ത്തക കണ്‍വെന്‍ഷനും നടത്തി. ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര ഉല്‍ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി മൊയ്തു തൈര അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സിദ്ധീഖ് അര്‍ഷദി അനുസ്മരണ പ്രഭാഷണവും പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അബുബക്കര്‍ കടാങ്കോട്, ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം, യൂസഫ് തൈര, അഹമ്മദ് തൈര, ഖലന്തര്‍ തൈര പ്രസംഗിച്ചു. സെക്രട്ടറി അയ്യൂബ് തൈര സ്വാഗതവും ഉസ്മാന്‍ തൈര നന്ദിയും പറഞ്ഞു.
ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമവും യൂത്ത് ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനും നടത്തി
4/
5
Oleh
evisionnews