Monday, 2 August 2021

പ്രവാസ അനുഭവങ്ങള്‍ കൈമുതലാക്കി വിജയം കൈവരിക്കാന്‍ പ്രവാസികള്‍ ശ്രമിക്കണം: പികെ അന്‍വര്‍ നഹ


ദുബൈ (www.evisionnewss.co): പ്രവാസികള്‍ ആര്‍ജിച്ച സാങ്കേതിക വിജ്ഞാനം അവരെ വിജയത്തിലേക്ക് നയിക്കാന്‍ കാരണമാകുമെന്ന് യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ പറഞ്ഞു. സാങ്കേതിക വിദ്യകള്‍ നമ്മുടെ തൊഴിലിടങ്ങളിലേക്ക് കടന്നുകയറുന്നത് ഏറ്റവുമധികം നേരില്‍
അനുഭവിച്ചവരാണ് പ്രവാസികള്‍. ഈ അനുഭവ സമ്പത്ത് കൈമുതലാക്കിയാല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസലോകത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ നവലോകത്തിനൊപ്പം നീങ്ങണം, പുതിയ തൊഴിലുകളും പുതുമയേറിയ മേഖലകളുമെല്ലാം സാങ്കേതികമുന്നേറ്റങ്ങള്‍ വഴി സംജാതമാവുന്നുണ്ട്. കാലത്തിനൊപ്പം സഞ്ചരിക്കുക മാത്രമാണ് പോംവഴി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികളെയും പഞ്ചായത്തു മുന്‍സിപ്പല്‍ കമ്മിറ്റികളിലെ പ്രധാന ഭാരവാഹികളെയും ഉള്‍പ്പെടുത്തി പ്രവാസ ലോക പരിണാമം, അത്യാഹിത സേവനങ്ങള്‍ എന്നി വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച, ദവേവ്, ലീഡേഴ്സ് കോണ്‍ക്ലേവ് 2021 എന്ന തലക്കെട്ടിലുള്ള പഠന ക്ലാസില്‍ പ്രവാസ ലോക പരിണാമം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ മികച്ച സാങ്കേതിക തികവുള്ള രാജ്യത്തെ തൊഴില്‍ പ്രാഗത്ഭ്യം മലയാളികള്‍ക്ക് ഉത്തമ ഭാവി സമ്മാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോട്് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി നടത്തുന്ന അത്യാഹിത സേവനങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി ഡിസീസ്ഡ് കെയര്‍ ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബെരിക്ക ക്ലാസെടുത്തു.

യുഎഇ കെഎംസിസി ട്രഷര്‍ നിസാര്‍ തളങ്കര, സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ പ്രസംഗിച്ചു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, നൂറുദ്ദീന്‍ സീ എച് കാഞ്ഞങ്ങാട്, ഡിസീസ്ഡ് കെയര്‍ കണ്‍വീനര്‍ ഷബീര്‍ കീഴൂര്‍, ഹാരിസ് സിഎച്ച് കുളിയങ്കാല്‍, ഉദുമ മണ്ഡലം ഭാരവാഹികളായ ഇസ്മായില്‍ നാലാം വാതുക്കല്‍, റൗഫ് കെജിഎന്‍, സിദ്ദീഖ്, ആരിഫ് ചെരുമ്പ, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ യൂസഫ് ഷേണി, സൈഫുദീന്‍ മൊഗ്രാല്‍, തൃക്കരിപ്പൂര്‍ മണ്ഡലം ഭാരവാഹി റഷീദ് പടന്ന, പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികളായ അസീസ് കമാലിയ, ഹാരിസ് ബ്രോതെര്‌സ്, അസ്‌കര്‍ ചൂരി, നാസര്‍ പാലക്കൊച്ചി, സത്താര്‍ നാരമ്പാടി, ഖലീല്‍ ചൗക്കി, റസാഖ് ബദിയടുക്ക, റൗഫ് അറന്തോട്, സിദ്ദിഖ് കുമ്പഡാജെ പങ്കെടുത്തു.

ദുബായ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, മുനീഫ് ബദിയടുക്ക, ഷാഫി ചെര്‍ക്കള, ഉപ്പി കല്ലങ്കൈ, സഫ്വാന്‍ അണങ്കൂര്‍, ഐപിഎം ഇബ്രാഹിം ദുബൈ കെഎംസിസി വളണ്ടിയര്‍ അംഗങ്ങളായ ഷാഫി കണ്ണൂര്‍, കബീര്‍ വയനാട് തുടങ്ങിയവര്‍ പരിപാടിക് നേതൃത്വം നല്‍കി. സകരിയ ദാരിമി പ്രാര്‍ത്ഥന നടത്തി. ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷറര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.

Related Posts

പ്രവാസ അനുഭവങ്ങള്‍ കൈമുതലാക്കി വിജയം കൈവരിക്കാന്‍ പ്രവാസികള്‍ ശ്രമിക്കണം: പികെ അന്‍വര്‍ നഹ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.