Type Here to Get Search Results !

Bottom Ad

കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി


കേരളം (www.evisionnews): കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയില്‍ ബിജെപിയില്‍ അച്ചടക്ക നടപടി. കൊടകര കള്ളപ്പണ വിഷയത്തിലടക്കം കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് ആറു പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നേതാക്കളുടെ കോലം കത്തിച്ചായിരുന്നു പുറത്താക്കിയവരുടെ പ്രതിഷേധം.

ആദ്യഘട്ടമായിട്ടാണ് എറണാകുളം ജില്ലയില്‍ ആറ് പേരെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയത്. കൊടകര കള്ളപ്പണക്കേസില്‍ സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ നിരവധി പോസ്റ്റുകളിട്ട യുവമോര്‍ച്ചാ മുന്‍സംസ്ഥാന സമിതി അംഗം ആര്‍ അരവിന്ദനാണ് ഇതിലൊരാള്‍. ബിജെപി ജില്ലാ മുന്‍ വൈസ് പ്രസിന്റ് എം എന്‍ ഗംഗാധരന്‍, കോതമംഗലം മണ്ഡലം മുന്‍ പ്രസിന്റ് പി കെ ബാബു, മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പുറത്താക്കിയത്. തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിനേതാക്കള്‍ക്കതിരെ മണ്ഡലത്തില്‍ പോസ്റ്റര്‍ പതിച്ചതിനാണ് നടപടിയെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. തിരഞ്ഞെടുപ്പ് ഫണ്ടില്‍ സുതാര്യതയില്ലെന്നും വോട്ട് കച്ചവടം നടന്നുവെന്നും ഇവര്‍ പോസ്റ്ററുകളിലൂടെ ആരോപിച്ചിരുന്നു.

പുറത്താക്കിക്കൊണ്ടുള്ള കെ സുരേന്ദ്രന്റെ കത്ത് പുറത്ത് വന്നതോടെ കോതമംഗലത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടൗണില്‍ നേതാക്കളുടെ കോലം കത്തിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഏതൊക്കെ തരത്തിലുള്ള പ്രതിഷേധം ഉയര്‍ന്നാലും അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് നേൃത്വത്തിന്റെ നിലപാട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad