Type Here to Get Search Results !

Bottom Ad

പള്ളിമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇമാമിന്റെ ബൈക്ക് കത്തിച്ച നിലയില്‍


ബേഡകം (www.evisionnews.in): പള്ളിമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇമാമിന്റെ ബൈക്ക് കത്തിനശിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ടൗണ്‍ മസ്ജിദ് ഇമാമായ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സിനാന്‍ അസ്ഹരിയുടെ ബുള്ളറ്റ് ബൈക്കാണ് രാവിലെയോടെ കത്തിനശിച്ച നിലയില്‍ കണ്ടത്. 

ഒന്നരമാസം മുമ്പാണ് സിനാന്‍ അസ്ഹരിബന്തടുക്ക ടൗണ്‍ മസ്ജിദില്‍ ജോലിക്കായി എത്തിയത്. പതിവുപോലെ കഴിഞ്ഞ ദിവസം പള്ളിയുടെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. പള്ളി അടച്ച് റൂമില്‍ കിടന്നുറങ്ങിയതായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ ബേഡകം പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കടകളിലെ സിസി ടിവികളില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ സികെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad