Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിക്ക് മെസേജ് അയച്ചെന്നാരോപിച്ച് തിരൂരില്‍ യുവാവിനുനേരെ സദാചാര ആക്രമണം


കേരളം (www.evisionnews.co): തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. പെണ്‍കുട്ടിയ്ക്ക് വാട്സാപ്പില്‍ സന്ദേശമയച്ചെന്നാരോപിച്ചാണ് ഒരു സംഘം സല്‍മാനുല്‍ ഹാരിസ് എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി അക്രമി സംഘം പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

ടൂവീലറില്‍ പോകുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. ഇയാളോട് മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ട് വണ്ടിയിലിരുത്തി തന്നെ വടിയും മറ്റുമായി അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സല്‍മാനുല്‍ ഹാരിസിന്റെ അമ്മ സുഹ്‌റ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്‌റ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad