Type Here to Get Search Results !

Bottom Ad

ഹൊസങ്കടി രാജധാനി ജ്വലറിയിലെ കവര്‍ച്ച: ഒരുപ്രതി കൂടി അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): ഹൊസങ്കടിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് രാജധാനി ജ്വലറിയില്‍ വന്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. മംഗളുറു കാര്‍കളയിലെ മുഹമ്മദ് റിയാസ് (32) ആണ് പിടിയിലായത്. കര്‍ണാടകയിലെ കുദ്രമുഖില്‍ നിന്നും കാസര്‍കോട് ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘവും മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ തൃശൂര്‍ കൊടുങ്ങല്ലൂരിലെ സത്യേഷ് എന്ന കിരണ്‍ (35) നേരത്തെ പിടിയിലായിരുന്നു.

ജൂലൈ 26ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജ്വലറിയുടെ പൂട്ടു പൊളിച്ച് അകത്ത് കയറിയ സംഘം കാവല്‍ക്കാരനെ കെട്ടിയിട്ട് തലയ്ക്കടിച്ചാണ് കവര്‍ച നടത്തിയത്. 15 കിലോ വെള്ളിയും നാലര ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. കവര്‍ച്ച കഴിഞ്ഞു പോകുന്നതിനിടെ പ്രതികള്‍ കര്‍ണാടക പൊലീസിനെ കണ്ട് ഉപേക്ഷിച്ച കാറില്‍ നിന്ന് ഏഴ് കിലോ വെള്ളിയാഭരണങ്ങളും രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. കര്‍ണാടക ഉള്ളാളില്‍ നിന്നാണ് തൊണ്ടിമുതലും കാറും പിടികൂടിയത്.

മുഹമ്മദ് റിയാസിനെ പിടികൂടിയ ഡി വൈ എസ് പിയുടെ സംഘത്തില്‍ എസ് ഐ ബാലകൃഷ്ണന്‍ സി കെ, എസ് ഐ നാരായണന്‍ നായര്‍, എസ്‌ഐ അബൂബകര്‍, എ എസ് ഐ ലക്ഷ്മി നാരായണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശിവകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരങ്, രഞ്ജിഷ്. സൈബര്‍ സെല്‍ സിപിഒ മനോജ് എന്നിവര്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad