Type Here to Get Search Results !

Bottom Ad

തൈക്കൊണ്ടയില്‍ സ്വര്‍ണ മെഡല്‍ നേടിയ താരങ്ങളെ രാജീവ് ജി കള്‍ച്ചറല്‍ ഫോറം ആദരിച്ചു


കാസര്‍കോട് (www.evisionnews.in): ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രാജീവ് ജി കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കായിക താരങ്ങളെ ആദരിച്ചു. തൈക്കൊണ്ടയില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ സിനന്‍ രാജ്, വെങ്കല മെഡല്‍ ജേതാക്കളായ രഹന്‍രാജ്, അജിത്ത് എന്നിവരെ ഗാന്ധി ശില്പം നല്‍കി ആദരിച്ചു. പൊയിനാച്ചി മണ്ഡലിപ്പാറയിലെ രാജേന്ദ്രന്‍- പ്രീതി ദമ്പതികളുടെ മക്കളാണ് സിനന്‍ രാജും രഹന്‍ രാജും വിജയന്‍- ഉഷ ദമ്പതികളുടെ മകനാണ് അജിത്. അനുമോദന യോഗത്തില്‍ എ.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ബാബു മണിയംങ്കാനം ഉല്‍ഘാടനം ചെയ്തു. ശ്രീധരന്‍ മുണ്ടോള്‍, ഹാരിസ് ബണ്ടി ച്ചാല്‍, നാരായണന്‍ നമ്പ്യാര്‍, രാജേന്ദ്രന്‍ മണ്ഡലിപ്പാറ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad