Type Here to Get Search Results !

Bottom Ad

പതിനായിരം അടി ഉയരത്തില്‍ നിന്ന് ഡൈവിംഗ്: തളങ്കര സ്വദേശിയായ 6 കാരന് റെക്കോര്‍ഡ് നേട്ടം



കാസര്‍കോട് (www.evisionnews.in): വെറും ആറാം വയസില്‍ ഫ്രീ ഫാള്‍ സ്‌കൈ ഡൈവിങ്ങിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് കരസ്ഥമാക്കി കാസര്‍കോട് തളങ്കര സ്വദേശിയായ ആറു വയസുകാരന്‍. തളങ്കരയിലെ ഹൈദര്‍ പള്ളിക്കാലിന്റെ മകന്‍ മുഹമ്മദ് അമനാണ് ഫ്രീ ഫാള്‍ ഡൈവിലൂടെ റെക്കോര്‍ഡിന് ഉടമയായത്. ഉയരത്തില്‍നിന്നുള്ള ഈ ഡൈവിങ്. അ േവെറും ആറാം വയസില്‍. ഇതോടെ ഫ്രീ ഫാള്‍ സ്‌കൈ ഡൈവിങ് നടത്തിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി അമന്‍ മാറി.

പാരച്യൂട്ട് വിടരുന്നതിന് മുന്‍പ് 40 സെക്കന്‍ഡ് നേരം 200 കിലോമീറ്റര്‍ വേഗതയില്‍ വിമാനത്തില്‍നിന്നും താഴേയ്ക്ക് പതിച്ചതുകൊണ്ടാണ് ഫ്രീ ഫാള്‍ റെക്കോര്‍ഡിന് ഉടമയായി അമന്‍ മാറിയത്. ദുബൈയില്‍ സ്‌കൈ ഡൈവിങ്ങിന് ശ്രമിച്ചെങ്കിലും പന്ത്രണ്ട് വയസാകാതെ സാധിക്കില്ലായിരുന്നു. തുടര്‍ന്ന് അവധിയാഘോഷിക്കാന്‍ കുടംബത്തോടെ സെര്‍ബിയയില്‍ എത്തിയപ്പോഴാണ് അമാന്റെ മോഹം പൂവണിഞ്ഞത്. അമന്റെ ജ്യഷ്ഠ സഹോദരന്‍ വൈസും സ്‌കൈ ഡൈവിങ് ചെയ്യാറുണ്ട്.










Post a Comment

0 Comments

Top Post Ad

Below Post Ad