Type Here to Get Search Results !

Bottom Ad

കൊടൈക്കനാലില്‍ മലയാളികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികളടക്കം 18 പേര്‍ക്ക് പരിക്ക്


പഴനി (www.evisionnews.in): കൊടൈക്കനാലില്‍ മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. പഴനി കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്ത് വെച്ചാണ് അപകടമുണ്ടായത്. ഡ്രൈവറടക്കം 17പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം സ്വദേശികളാണ് വാനിലുണ്ടായിരുന്നത്.

എറണാകുളത്ത് നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലുണ്ടായിരുന്ന മതിലിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഈവഴിയിലൂടെ കടന്നുപോയ മറ്റു വിനോദ സഞ്ചാരികള്‍ വാന്‍ മറഞ്ഞുകിടക്കുന്നത് കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സുമെത്തി വാനില്‍ നിന്നും ആളുകളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad