Type Here to Get Search Results !

Bottom Ad

ജില്ലയില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഇല്ല: 30 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍


കാസര്‍കോട് (www.evisionnews.co): പ്രതിവാര രോഗബാധ- ജനസംഖ്യാ അനുപാതം എട്ടിനു മുകളില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇല്ലാതെ ജില്ല. അതിനാല്‍ ജില്ലയില്‍ മാക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇല്ല. ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂര്‍ണ ലോക്ക് ഡൗണും ഇല്ല. ഡബ്ല്യുഐപിആര്‍ അഞ്ചിനു മുകളില്‍ വരുന്ന കള്ളാര്‍, കോടോം- ബേളൂര്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകള്‍, നീലേശ്വരം നഗരസഭയിലെ 8, 10, 22, 24 വാര്‍ഡുകള്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 10, 15, 24 വാര്‍ഡുകള്‍ കാസര്‍കോട് നഗരസഭയിലെ പത്താം വാര്‍ഡ് എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവും പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. 

അഞ്ചില്‍ അധികം ആക്റ്റീവ് കേസുകള്‍ ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ച 30 പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ പ്രദേശങ്ങളില്‍ മാത്രം സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ബളാല്‍ പഞ്ചായത്ത്: കോട്ടക്കുളം- വാര്‍ഡ് 13, മുണ്ടമണി- 3, ബേഡഡുക്ക: വാവഡുക്കം കോളനി- 11, കൂവാര- 15, എടപ്പണി- 14, കരിപ്പാടകം- ഒന്ന്, ചെങ്കള: ബാലടുക്ക- 7, ചെറുവത്തൂര്‍: തലക്കാട്ട്- 16, തെക്കേമുറി- 7, ഈസ്റ്റ് എളേരി: കാവുംതല- 4, കള്ളാര്‍: കൊല്ലരംകോട് എസ്ടി കോളനി- 12, കയ്യൂര്‍- ചീമേനി: അത്തൂട്ടി-് 10, കുമ്പഡാജെ: പൊടിപ്പള്ളം- ഒന്ന്, പഞ്ചരിക്ക-് 12, കുറ്റിക്കോല്‍: ശാസ്ത്രി നഗര്‍ എസ്.ടി കോളനി- 9, മുളിയാര്‍: അമ്മങ്കോട്- 3, നെല്ലിക്കാട്- 15, പടന്ന: കിനാത്തില്‍- 7, മച്ചിക്കാട്ട്- 12, പിലിക്കോട്: കുന്നുംകിണറ്റുകര- 5, ആനിക്കാടി- 4, പടിക്കീല്‍- 6, ചന്തേര- 12, പിലിക്കോട് വയല്‍- 16, പുല്ലൂര്‍- പെരിയ: കടയങ്ങാനം- 17, വെസ്റ്റ് എളേരി: കാവുങ്കയം- 8, മാങ്കോട്- 4, ആലത്തോട്- 10, അതിരുമാവ്- 9, പാലക്കുന്ന്- 15.

മൈക്രോ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം), അക്ഷയ-ജനസേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.

ജില്ലയിലെ മറ്റു (മേല്‍പട്ടികകളില്‍ ഉള്‍പ്പെടാത്ത) പ്രദേശങ്ങളില്‍ ബാങ്കുകള്‍, മറ്റ് ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ (ഔട്ട്ഡോര്‍) എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിങ്കള്‍ മുതല്‍ ശനി വരെ, രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. 25 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഒരാള്‍ എന്ന കണക്കില്‍ അനുവദനീയമായ ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താം. സന്ദര്‍ശകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും താപനില പരിശോധിക്കാനും പ്രത്യേകം ജീവനക്കാരെ ചുമതലപ്പെടുത്തി ഷോപ്പിംഗ് മാളുകളിലെ കടകള്‍ക്കും പ്രവര്‍ത്തിക്കാം.

Post a Comment

0 Comments

Top Post Ad

Below Post Ad