Type Here to Get Search Results !

Bottom Ad

കമ്മ്യൂണിസത്തിനെതിരെ സമസ്ത ക്യാമ്പയിൻ: പരിഹാസവുമായി ഡിവൈഎഫ്ഐ നേതാവ്

കേരളം (www.evisionnews.in)

: കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍ നടത്താനുള്ള സമസ്ത തീരുമാനത്തെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജര്‍. സമസ്തയ്ക്ക് ഇപ്പൊഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്ന് തോന്നുന്നു. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കള്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ. ഷാജര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ. കൊടപ്പനയ്ക്കൽ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ കയറി തെറി വിളിച്ചപ്പോൾ സമസ്ത എവിടെ ആയിരുന്നു. ഇപ്പൊൾ വായ പോയ കോടാലിയും കൊണ്ട് കമ്മ്യൂണിസ്റ്റ് കാരെ വെട്ടാൻ ഇറങ്ങിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചിറങ്ങിയപ്പോൾ ലീഗ് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുകയാണ്. വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാനുള്ള യന്ത്രം കൂടി സമസ്ത കണ്ടു പിടക്കുമെന്ന് കരുതുന്നു. എന്നിട്ട് പാണക്കാടെ വീടിനു മുന്നിലും, കോഴിക്കോട് ലീഗ് ഓഫീസിനു മുന്നിലും ഒന്ന് സ്ഥാപിച്ചു നോക്കുക. അപ്പൊൾ അറിയാം ആർക്കെതിരെയാണ് വിശ്വാസ സംരക്ഷണ ക്യാമ്പയിൻ നടത്തേണ്ടത് എന്ന്. കമ്മ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനാണ് സമസ്ത നടത്തുന്നത്. 'ലൈറ്റ് ഓഫ് മിഹ്‌റാബ്' എന്ന് പേരിട്ട് നടത്തുന്ന ക്യാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന ആളുകൾക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. അതിൽ യുക്തിവാദികളും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകളും ഉൾപ്പെടും. കമ്മ്യൂണിസ്റ്റ് ആശയവുമായി മുന്നോട്ടുപോകുന്ന ആളുകളുമായി ബന്ധപ്പെട്ട ക്യാമ്പയിൻ ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ക്യാമ്പയിനിൽ സംസാരിക്കാനുള്ള പ്രഭാഷകരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ എന്തൊക്കെ സംസാരിക്കണമെന്ന് ചർച്ചയായിരുന്നു. ഇതു സംബന്ധിച്ച് കുറിപ്പും പുറത്തിറക്കി. കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നാണ് കുറിപ്പിൽ പറയുന്നത്. രാഷ്ട്രീയപരമായ വിയോജിപ്പല്ല, ആദർശപരമായ വിയോജിപ്പാണ് കമ്മ്യൂണിസത്തോട് ഉള്ളതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പഴയക കാല കമ്മ്യൂണിസ്റ്റ് നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ മതവിശ്വാസികൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ചിന്ത വാരികയിൽ 2004ൽ എഴുതിയ ഒരു ലേഖനത്തിലെ വരികൾ ഉദ്ധരിച്ചാണ് ഇക്കാര്യം കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad