Type Here to Get Search Results !

Bottom Ad

മസ്ജിദിൻ്റെ മുറ്റത്ത് നിര്‍ത്തിയിട്ട ഇമാമിന്റെ ബൈക്ക് കത്തിനശിച്ച നിലയില്‍ (പടം)


ബന്തടുക്ക (www.evisionnews.in): മസ്ജിദിൻ്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇമാമിന്റെ ബൈക്ക് കത്തിനശിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ടൗൺ മസ്ജിദ് ഇമാമായ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സിനാന്‍ അസ്ഹരിയുടെ ബുള്ളറ്റ് ബൈക്കാണ് ഇന്നലെ രാവിലെയോടെ കത്തിനശിച്ച നിലയില്‍ കണ്ടത്.

ഒന്നര മാസം മുൻപാണ് സിനാന്‍ അസ്ഹരി  ബന്തടുക്ക ടൗൺ മസ്ജിദിൽ ജോലിക്കായി എത്തിയത്. പള്ളിയുടെ കോംപൗണ്ടില്‍ തന്നെയാണ് ഇദ്ദേഹം സ്ഥിരമായി ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസവും ബൈക്ക് മസ്ജിദ് വളപ്പിൽ നിർത്തിയിട്ടതായിരുന്നു. രാവിലെയോടെയാണ് ബൈക്ക് കത്തിനശിച്ചത് ശ്രദ്ധയിൽപ്പെട്ടത്.

വിവരമറിഞ്ഞ് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. ബേഡകം പൊലിസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളിലെ സിസി ടിവികളില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. പടം...  ബന്തടുക്കയിൽ മസ്ജിദിൻ്റെ മുറ്റത്ത് നിര്‍ത്തിയിട്ട ഇമാമിന്റെ ബൈക്ക് കത്തിനശിച്ച നിലയില്‍

Post a Comment

0 Comments

Top Post Ad

Below Post Ad