കേരളം (www.evisionnews.in): കണ്ണൂരില്‍ ഉളിക്കലില്‍ 29 കാരനായ യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. പുതുപ്പറമ്പില്‍ പ്രസാദിന്റെ മകന്‍ ശരത് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊഴിലില്ലായ്മയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണം എന്നാണ് പ്രാഥമിക വിവരം. ഇത്രനാളായിട്ടും ജോലിയൊന്നും ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന തരത്തില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചാണ് മരിച്ചത്. കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് ശരത്തിന് ജോലി ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
തൊഴിലില്ലായ്മ: 29കാരനായ യുവാവ് ആത്മഹത്യ ചെയ്തു
4/
5
Oleh
evisionnews