
(www.evisionnews.in) സംസ്ഥാനത്തെ പുതുക്കിയ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പ്രഖ്യാപിച്ചു. വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രദേശത്തെ ആയിരം പേരിൽ പത്തിൽ കൂടുതൽ പേർക്ക് രോഗം ഉണ്ടായാൽ ട്രിപ്പിൾ ലോക്ഡൗൺ ഏര്‍പ്പെടുത്തും. ആഴ്ചയില്‍ ആറു ദിവസം കടകൾ തുറക്കാം. രാവിലെ ഏഴു മുതൽ ഒമ്പതു വരെയാണ് പ്രവര്‍ത്തനാനുമതി. പൊതുപരിപാടികൾ പാടില്ല. കല്ല്യാണത്തിനും മരണത്തിനും 20 പേര്‍ മാത്രമെ പങ്കെടുക്കാവൂ. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാകും. ആഗസ്റ്റ് 15 നും അവിട്ടം ദിനമായ ആഗസ്റ്റ് 22നും ലോക്ക്ഡൗണില്ല.
ആഗസ്റ്റ് 15നും 22നും ലോക് ഡൗണില്ല: ആറു ദിവസം എല്ലാ കടകളും തുറക്കാം, ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം
4/
5
Oleh
evisionnews