Type Here to Get Search Results !

Bottom Ad

സംഗീത വിരുന്നും സ്‌നേഹാദരവുമൊരുക്കി കെഎല്‍- 14 സിംഗേര്‍സ്


കാസര്‍കോട് (www.evisionnews.in): ഓണസദ്യയും സംഗീത വിരുന്നുമൊരുക്കി കാസര്‍കോട്ടെ പാട്ട് കൂട്ടമായ കെഎല്‍- 14 സിംഗേഴ്‌സ് ഗ്രൂപ്പ്. വിദ്യാനഗര്‍ സണ്‍ ഡൗണ്‍പാര്‍ക്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടത്തിയ പരിപാടി വേറിട്ടതായി. മുഖ്യാതിഥിയായെത്തിയ വിദ്യാനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ രവി കൊട്ടോടി മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. അദ്ദേഹം ജില്ലാ എക്‌സി യൂട്ടീവ് ഓഫീസറും യുഎഇ കീ ഫ്രെം ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയുമായ വി. അബ്ദുല്‍ സലാമിനെ ഷാളണിയിച്ച് ആദരിച്ചു. ഗായകനായ രവി കൊട്ടോടിയെയും ഷാളണിയിച്ചു.

കെഎല്‍ 14 സിംഗേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് സുബൈര്‍ പുലിക്കുന്ന് അധ്യക്ഷത വഹിച്ച യോഗത്തില്‍ നൗഷാദ് ബായിക്കര സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി കുഞ്ഞഹമദ് തെരുവത്ത്, മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, ഖലീല്‍ സാഹിബ്, എന്‍എ മഹ്മൂദ്, സംസാരിച്ചു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനും മിഡോസ് മീഡിയ ചെയര്‍മാനുമായ സ്‌കാനിയ ബെദിര, കെഎല്‍ 14 സിംഗേര്‍സ് അംഗങ്ങള്‍ എന്നിവരുടെയും സംഗീത നിശ അരങ്ങേറി. കെഎല്‍ 14 സിംഗേഴ്‌സ് അംഗങ്ങളായ ഖഫീല്‍ തളങ്കര, ബഷീര്‍ തളങ്കര, റഫീഖ് എസ്, ഷരീഫ് മംഗലാപുരം, അഷ്‌റഫ് ആഷ്, സത്താര്‍ തുളിപ്പ്, അലി പാണലം, അഷ്‌റഫ് പൊവ്വല്‍, സുബൈര്‍ പള്ളിക്കാല്‍ ഗാനങ്ങളാലപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad