Sunday, 18 July 2021

കേരളത്തില്‍ ഏഴു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: കാസര്‍കോട് ഓറഞ്ച് അലര്‍ട്ട്


കേരളം (www.evisionnews.co): കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോടും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

മഞ്ഞ അലര്‍ട്ട്: 
ജൂലൈ 19ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. 
ജൂലൈ 20ന് കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്.
ജൂലൈ 21ന് കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട്.

ഓറഞ്ച് അലര്‍ട്ട്
ജൂലൈ 20ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്.
ജൂലൈ 21ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

Related Posts

കേരളത്തില്‍ ഏഴു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: കാസര്‍കോട് ഓറഞ്ച് അലര്‍ട്ട്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.