Type Here to Get Search Results !

Bottom Ad

വാട്ടര്‍ അതോറിറ്റിയില്‍ ഓവസീയര്‍മാരെ വേണം: കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ നിവേദനം നല്‍കി




കാസര്‍കോട് (www.evisionnews.co): ആവശ്യത്തിന് ഓവസീയര്‍മാരില്ലാത്തതിനാല്‍ കാസര്‍കോട് വാട്ടര്‍ അതോറിറ്റി ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍. നിലവിലുണ്ടായിരുന്ന രണ്ട്, മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍മാരെയും സ്ഥലം മാറ്റുന്നതിനുള്ള കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോട് കൂടി ഇവിടെ അസി. എഞ്ചീനിയര്‍ മാത്രമായി ചുരുങ്ങി. നാലു ഓവര്‍സിയര്‍മാരുടെ തസ്തിക അനുവദിക്കപ്പെട്ട ഇവിടെ ഇതുവരെയും ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ് ഓവര്‍സിയര്‍മാരെ നിയമിച്ചിട്ടില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ജലസേചന മന്ത്രി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വാട്ടര്‍ അതോറിറ്റി എംഡി എന്നിവര്‍ക്ക് നഗരസഭ ചെയര്‍മാന്‍ അഡ്വ: വിഎം മുനീര്‍ നിവേദനം നല്‍കി.

നിലവിലുണ്ടായിരുന്ന രണ്ട് തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍മാരെ സ്ഥലം മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. കാസര്‍കോട് നഗരസഭ, മധൂര്‍, ചെങ്കള, ചെമ്മനാട് പഞ്ചായത്തുകള്‍ ഉള്‍പ്പടെ ഈ ഓഫീസിന്റെ കീഴിലാണ്. ഏകദേശം പന്ത്രണ്ടായിരം ഗുണഭോക്താക്കളുണ്ട്. പ്രധാനപ്പെട്ട പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. ഒറ്റ ഓവര്‍സിയര്‍മാരുമില്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സ്ഥലമാറ്റ കരട് ലിസ്റ്റ് റദ്ദ് ചെയ്യണമെന്നും ഫസ്റ്റ് ഗ്രേഡ്, സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍മാരെ നിയമിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad