Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ 19 തദ്ദേശ സ്ഥാപനങ്ങള്‍ ഡി കാറ്റഗറിയില്‍


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ടിപിആര്‍ നിരക്ക്് ഉയര്‍ന്നുതന്നെ. ജൂണ്‍ 30മുതല്‍ ജൂലൈ ആറുവരെ ഒരാഴ്ചത്തെ ശരാശരി കോവിഡ്- 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14ന് മുകളിലാണ്. ടിപിആര്‍ ഉയര്‍ന്ന 19 തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും ഒമ്പത് എണ്ണം വീതം കാറ്റഗറി സിയിലും ബിയിലും നാല് ഗ്രാമപഞ്ചായത്തുകള്‍ കാറ്റഗറി എയിലും ഉള്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഉത്തരവിട്ടു.

ഉദുമ (31.30), വെസ്റ്റ് എളേരി (28.27), മടിക്കൈ (24.20), എന്‍മകജെ (21.47), കള്ളാര്‍ (20.94), കോടോം- ബേളൂര്‍ (20.59), ചെമ്മനാട് (19.69), കിനാനൂര്‍-കരിന്തളം (19.57), ചെങ്കള (19.42), അജാനൂര്‍ (17.97), പുല്ലൂര്‍-പെരിയ (17.87), പിലിക്കോട് (17.66), പള്ളിക്കര (17.47), ബദിയടുക്ക (17.23), മുളിയാര്‍ (16.48), മൊഗ്രാല്‍ പുത്തൂര്‍ (15.94), കുമ്പള (15.62), മധൂര്‍ (15.38) ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് നഗരസഭയും (15.06) ആണ് കാറ്റഗഗി ഡിയിലുള്ളത്. ഇവിടെ ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 15 ശതമാനത്തിന് മുകളില്‍ലാണ്.

ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 10നും 15നും ഇടയിലുള്ളതിനാല്‍ ബേഡഡുക്ക (14.54), ചെറുവത്തൂര്‍ (14.49), ബളാല്‍ (13.57), കുറ്റിക്കോല്‍ (13.23) ഗ്രാമപഞ്ചായത്തുകള്‍, നീലേശ്വരം നഗരസഭ (12.97), മംഗല്‍പാടി (12.79), കയ്യൂര്‍-ചീമേനി (12.71), കുംബഡാജെ (12.64), പൈവളിഗെ (11.73) ഗ്രാമപഞ്ചായത്തുകള്‍ എന്നിവ കാറ്റഗഗി സിയില്‍ ഉള്‍പ്പെടുത്തി.

ഒരാഴചത്തെ ശരാശരി ടി.പി.ആര്‍ അഞ്ചിനും 10നും ഇടയിലുള്ളതിനാല്‍ ദേലംപാടി (9.92), ഈസ്റ്റ് എളേരി (9.58), കാറഡുക്ക (9.32), പനത്തടി (8.58), പുത്തിഗെ (8.01), തൃക്കരിപ്പൂര്‍ (7.11), വലിയപറമ്പ (6.97) ഗ്രാമപഞ്ചായത്തുകള്‍, കാസര്‍കോട് നഗരസഭ (5.90), വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് (5.50) എന്നിവ കാറ്റഗഗി ബിയില്‍ ഉള്‍പ്പെടുത്തി. ഒരാഴചത്തെ ശരാശരി ടിപിആര്‍ അഞ്ചില്‍ കുറവുള്ള കാറ്റഗറി എയില്‍ മഞ്ചേശ്വരം (4.25), മീഞ്ച (3.51), പടന്ന (2.96), ബെള്ളൂര്‍ (2.76) എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു.




ഇളവുകളും നിയന്ത്രണങ്ങളും




കാറ്റഗറി എ

എല്ലാ കടകളും (അക്ഷയ ജനസേവന കേന്ദ്രങ്ങളുള്‍പ്പെടെ) 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും.

ഓട്ടോ, ടാക്‌സി പ്രവര്‍ത്തിക്കാം. ഡ്രൈവര്‍ക്ക് പുറമെ ടാക്‌സികളില്‍ മൂന്ന് യാത്രക്കാരെയും ഓട്ടോകളില്‍ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങള്‍ ആണെങ്കില്‍ ഈ നിയന്ത്രണം ബാധകമല്ല.

ബീവറേജസ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.

വീടുകളില്‍ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.

ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ഒരു സമയം പരമാവധി 15 പേര്‍ക്ക് പരിമിതമായ സമയത്തേക്ക് പ്രവേശനം അനുവദിക്കും.




കാറ്റഗറി ബി

അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തനം അനുവദിക്കും മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തനം അനുവദിക്കും

ഓട്ടോറിക്ഷകള്‍ പ്രവര്‍ത്തിക്കാം. ഡ്രൈവര്‍ക്ക് പുറമെ ഓട്ടോകളില്‍ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ.

ബീവറേജസ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ ടേക്ക് എവേ കൗണ്ടുകള്‍ മാത്രം.

എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

അക്ഷയ/ജനസേവന കേന്ദ്രങ്ങളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം.

വീടുകളില്‍ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.

ആരാധനാലയങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒരു സമയം പരമാവധി 15 പേര്‍ക്ക് പരിമിതമായ സമയത്തേക്ക് പ്രവേശനം അനുവദിക്കും.




കാറ്റഗറി സി

അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകള്‍ (വിവാഹാവശ്യത്തിന് ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി ഫൂട്ട്വിയര്‍, വിദ്യാര്‍ഥികള്‍ക്ക് ബുക്ക്‌സ് ഷോപ്പ്, റിപ്പയര്‍ സര്‍വീസുകള്‍) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്‌സല്‍ ഹോം ഡെലിവറി എന്നിവ മാത്രം.




കാറ്റഗറി ഡി

കാറ്റഗറി ഡിയിലെ തദ്ദേശ സ്ഥാപന പരിധികളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പിലാക്കുന്ന തരത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.




Post a Comment

0 Comments

Top Post Ad

Below Post Ad