Type Here to Get Search Results !

Bottom Ad

മലയോരക്കാരുടെ സ്വന്തം പൊലീസിന് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ യാത്രയയപ്പ് നല്‍കി


ബദിയടുക്ക (www.evisionnews.co): സ്ഥലംമാറിപ്പോകുന്ന മലയോരക്കാരുടെ സ്വന്തം പൊലീസെന്ന് അറിയപ്പെട്ട ശ്രീനാഥിന് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ യാത്രയയപ്പ് നല്‍കി. കാസര്‍കോട് സൈബര്‍ സെല്‍ സേവനത്തിന് ശേഷം 2017 ഏപ്രില്‍ മുതല്‍ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ സിവില്‍ ഓഫീസറായി നിയമിതനായി. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളോടും യുവ ജനങ്ങളുമായും അദ്ദേഹം സ്ഥാപിച്ചെടുത്ത സ്‌നേഹ ബന്ധം നന്മയുടെ അധ്യായം രചിച്ചു.

സ്റ്റേഷനിലെത്തുന്നവരോട് സൗമ്യതയില്‍ ഇടപെടുന്ന പ്രിയങ്കരനായ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്രീനാഥ്. ബദിയടുക്ക മേഖലയിലെ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രിയങ്കരനായ ഈ ഉദ്യോഗസ്ഥന്റെ ശ്രമഫലമായി സൈബര്‍ രംഗത്തെ കുറ്റകൃത്യങ്ങളില്‍ നിന്ന് നിരവധി പേരെ മാറി ചിന്തിപ്പിച്ചു. കേരളത്തില്‍ ഉടനീളമായി 1200 ലേറെ ബോധവല്‍കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ പിആര്‍ ശ്രീനാഥിന് 2018ല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ജനസേവകനും സൗമ്യനുമായ ഈ പോലീസ് ഉദ്യോഗസ്ഥന്റെ കരുണ മനസിനെ കുറിച്ച് പറയാന്‍ മലയോരക്കാര്‍ക്ക് നൂറുനാക്കാണ്. 2020ലെ കോവിഡ് കാലത്ത് ഭക്ഷണ ക്ഷാമം നേരിട്ടവര്‍ക്ക് സ്വന്തം കീശയില്‍ നിന്ന് കാശെടുത്ത് അന്നം നല്‍കിയ ഓര്‍മ മുസ്ലിം ലീഗ് നേതാവ് മാഹിന്‍ കേളോട്ട് പങ്കുവെച്ചു. സൈബര്‍ രംഗത്ത് സുത്യര്‍ഹമായ സേവനം ചെയ്യുന്നതോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ വേറിട്ട് നിന്ന ഉദ്യോഗസ്ഥനാണ് സിവില്‍ പൊലീസ് ഓഫീസറായിരുന്ന പി ആര്‍ ശ്രീനാഥ്.

ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ ജനമൈത്രി സേവനം വ്യാപിക്കുന്നതിന് മുഖ്യ പങ്കാളിത്തം വഹിച്ച ശ്രീനാഥ് ജനങ്ങള്‍ക്കിടയിലെ മാലാഖയായിരുന്നു. ബദിയടുക്കയില്‍ നിന്ന് ചന്തേരയിലേക്ക് സ്ഥലം മാറിപോകുന്ന സഹപ്രവര്‍ത്തകന് ബദിയടുക്ക പൊലീസ് സ്‌റ്റേഷനില്‍ യാത്രയയപ്പ് നല്‍കി. പുഷ്പാഗതന്‍ നായരുടെയും രാമാദേവിയുടെയും മകനായ പിആര്‍ ശ്രീനാഥ് നീലേശ്വരം സ്വദേശിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad