കാസര്‍കോട്: (www.evisionnews.co) തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1998-99 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന സഹപാഠികളെ കണ്ടെത്തി പെരുന്നാള്‍ കിറ്റ് നല്‍കി. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ റിട്ടയര്‍ സ്‌കൂള്‍ അധ്യാപകന്‍ മാഹിന്‍ മാസ്റ്ററിന് പെരുന്നാള്‍ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, നഗരസഭ കൗണ്‍സിലര്‍മാരായ സക്കരിയ എംഎസ്, സഹീര്‍ ആസിഫ്, പദ്ധതി കോര്‍ഡിനേറ്റര്‍മാരായ കബീര്‍ തളങ്കര, ഫാറൂഖ് എം, അഷ്റഫ് പട്ടേല്‍, അസു, നൂറദ്ധീന്‍ ഫോര്‍ട്ട് റോഡ് സംബന്ധിച്ചു.
കൂടെ പഠിച്ചവര്‍ക്ക് പെരുന്നാള്‍ കിറ്റുമായി തളങ്കര മുസ്ലിം സ്‌കൂളിലെ വിദ്യാര്‍ഥി കൂട്ടായ്മ
4/
5
Oleh
evisionnews