കുമ്പഡാജെ (www.evisionnews.co): കോവിഡ് പ്രതിസന്ധി മൂലം അടച്ചു പൂട്ടലില്‍ കഴിയുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് വ്യവസായം പുനരാരംഭിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പലിശരഹിത വായ്പ നല്‍കണമെന്ന് ജനശ്രീ മിഷന്‍ കുമ്പഡാജെ മണ്ഡലം സഭ യോഗം ആവശ്യപ്പെട്ടു. യോഗം ജനശ്രീ മിഷന്‍ കാസര്‍കോട് ബ്ലോക്ക് യൂണിയന്‍ സെക്രട്ടറി ഖാദര്‍ മാന്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ പ്രവീണ്‍ക്രാസ്ത അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ ഗോസാഡ, എം. ബാബു, മോഹനന്‍, മേരി ശൈല, റോഷന്‍ എന്നിവര്‍ സംസാരിച്ചു.
ചെറുകിട വ്യവസായങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കണം: ജനശ്രീ മിഷന്‍
4/
5
Oleh
evisionnews