Type Here to Get Search Results !

Bottom Ad

കലാലയങ്ങളെ വര്‍ഗീയവത്കരിക്കാനുള്ള എബിവിപിയുടെ ശ്രമം മഞ്ചേശ്വരത്ത് വിലപ്പോവില്ല: എംഎസ്എഫ്


ഉപ്പള (www.evisionnews.co): സര്‍ക്കാരിന്റെ സൗജന്യ വാക്‌സിന് അഭിവാദ്യമാര്‍പ്പിച്ച് മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ എബിവിപിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ബാനറില്‍ ഒരു സമുദായത്തെ അങ്ങേയറ്റം അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് വര്‍ഗീയപരമായ ചേരിതിരിവ് ഉണ്ടാക്കാനുള്ള എബിവിപിയുടെ നടപടികള്‍ അപലനീയാമാണെന്നും മഞ്ചേശ്വരത്തെ കലാലയങ്ങളില്‍ ഇത്തരം വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സവാദ് അംഗടിമുഗറും ജനറല്‍ സെക്രട്ടറി മുഫാസി കോട്ടയും പറഞ്ഞു.

സ്വാതന്ത്ര്യ സമരകാലയളവില്‍ ഒരു സമരത്തിലും പങ്കെടുക്കാതെ ഒളിഞ്ഞും തെളിഞ്ഞും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തുകൊടുത്ത സംഘ്പരിവാറിന്റെ പിന്‍തലമുറക്കാര്‍ എംഎസ്എഫുകാര്‍ക്ക് ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നും മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം കന്നഡ സ്ഥലനാമങ്ങള്‍ മലയാളവത്കരിക്കുന്നുവെന്നതടക്കമുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തി പല രീതിയിലുള്ള കുതന്ത്രങ്ങളിലൂടെ വര്‍ഗ്ഗീയ ചേരിതിരിവുകള്‍ ഉണ്ടാക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മണ്ഡലത്തില്‍ നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമാണ് അവരുടെ വിദ്യാര്‍ഥി വിഭാഗത്തെ ഉപയോഗിച്ച് ഇത്തരം ഫ്‌ളക്‌സ് ക്യാമ്പയിനുകളെന്നു സംശയിക്കുന്നതായും എംഎസ്എഫ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad