കുമ്പള (www.evisionnews.co): കോവിഡ് ടെസ്റ്റുമായി സഹകരിച്ചില്ലെങ്കില്‍ കുമ്പള പഞ്ചായത്ത് പരിധിയില്‍ നിയന്ത്രണം കടുപ്പിക്കേണ്ടിവരുമെന്ന് പ്രസിഡന്റ് യുപി താഹിറ യൂസുഫ്. നിലവില്‍ പഞ്ചായത്ത് പരിധിയില്‍ കോവിഡ് പരിശോധന കുറവായതിനാല്‍ പോസിറ്റിവിറ്റി കൂടുതലായി കാണിക്കുകയാണ്. ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും പരിശോധനയുമായി സഹകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയില്‍ പരിശോധന ശക്തമാക്കും.
കളത്തൂര്‍ സ്‌കൂള്‍, കുമ്പള ടൗണ്‍ പിബി കോംപൗണ്ട്, മൊഗ്രാല്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും കുമ്പളയില്‍ പരിശോധന തുടരുന്നതാണ് ഇതുമായി പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും അല്ലാത്തപക്ഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും പ്രസിഡന്റ് പറഞ്ഞു.
കോവിഡ് ടെസ്റ്റുമായി സഹകരിച്ചില്ലെങ്കില്‍ കുമ്പള പഞ്ചായത്തില്‍ നിയന്ത്രണം കടുപ്പിക്കേണ്ടിവരുമെന്ന് പ്രസിഡന്റ് താഹിറ യൂസുഫ്
4/
5
Oleh
evisionnews