കാസര്‍കോട് (www.evisionnews.co): ഹൊസങ്കടിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ കവര്‍ച്ച. ഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിലാണ് പുലര്‍ച്ചെ രണ്ടു മണിയോടെ കവര്‍ച്ച നടന്നത്. നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളും കവര്‍ന്നു. മഞ്ചേശ്വരം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. വാച്ച്മാന്‍ അബ്ദുല്ലയെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.
ഹൊസങ്കടിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ കവര്‍ച്ച
4/
5
Oleh
evisionnews