Type Here to Get Search Results !

Bottom Ad

വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ കേള്‍ക്കണം: കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.co): ബലിപെരുന്നാള്‍ വിപണി മുന്നില്‍ കണ്ട് എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കോവിഡ് നാടാകെ വരുത്തിയ ദുരിതവും ദുരന്തവും ഏറെ നാളുകളായി നാം സഹിച്ചുവരുന്നു. നഷ്ടവും കഷ്ടവും അനുഭവിക്കാത്തവരാരുമില്ല. 

വ്യാപാരികളാണ് വലിയ പ്രയാസത്തിലും ബുദ്ധിമുട്ടിലും അകപ്പെട്ടത്. കച്ചവടം ചെയ്തു ഉപജീവനം കഴിക്കുന്നവര്‍ക്കു ജീവിക്കാന്‍ വഴിയില്ലാതായി. വസ്ത്ര വ്യാപാരികള്‍ വിശിഷ്യ റെഡിമേയ്ഡ് വസ്ത്രവ്യാപാരികളാണ് കണ്ണുനീരുകുടിക്കേണ്ടിവന്നത്. റെഡിമേയ്ഡ് വസ്ത്ര വ്യാപാരികള്‍ക്ക് ചില സീസണുകളില്‍ മാത്രമേ കച്ചവടം ലഭിക്കാറുള്ളു. വിഷു, ഓണം, ക്രിസ്തുമസ്സ്, ചെറിയ പെരുന്നാള്‍, ബലിപെരുന്നാള്‍ എന്നീ ആഘോഷവേളകളില്‍ ആളുകളിധികവും റെഡിമേയ്ഡ് വസ്ത്രക്കടകളെയാണ് ആശ്രയിക്കുന്നത്.

കോവിഡ - 19 ന്റെ വരവിനുശേഷം വസ്ത്രവ്യാപാരികള്‍ക്കു എല്ലാ സീസണുകളും നഷ്ടമായി. വ്യാപാരികള്‍ അക്ഷരാര്‍ത്ഥത്തില്‍ കുത്തുപാളയെടുക്കേണ്ടിവന്നു. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും വാങ്ങി സ്റ്റോക്ക് ചെയ്ത വസ്ത്രങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പട്ടിണിയിലും പരിവട്ടത്തിലുമായ വ്യാപാരികള്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

ഈ മാസം 21നാണ് ബലിപെരുന്നാള്‍. പുത്തനുടുപ്പുകള്‍ വാങ്ങാന്‍ വിശ്വാസികളുടെ തിരക്കില്‍ ഗ്രാമങ്ങളും നഗരങ്ങളും സജീവമാകേണ്ടനാളുകള്‍. കടകള്‍ അടഞ്ഞുകിടക്കുന്നു. വിറ്റഴിക്കാന്‍ കഴിയാത്ത ഉടുപ്പുകള്‍ വ്യാപാരികളുടെ കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നു.

കാസര്‍കോട് അതിര്‍ത്തി ജില്ലയാണ്. മംഗലാപുരം നഗരത്തോട് തൊട്ടുരുമ്മി നില്‍ക്കുന്ന പ്രദേശമായതിനാല്‍ ഇവിടെ കടകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആളുകള്‍ അങ്ങോട്ട് പോകും. വ്യാപാരികള്‍ക്കും സംസ്ഥാനത്തിനും സാമ്പത്തിക നഷ്ടം തന്നെ. ബലിപെരുന്നാളിന് കുറച്ചു ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അത്രയും ദിവസമെങ്കിലും കടകള്‍ തുറന്നു കച്ചവടം ചെയ്യാന്‍ വസ്ത്രവ്യാപാരികള്‍ക്ക് അനുവാദം നല്‍കണമെന്ന് എംഎല്‍എമാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad