കേരളം (www.evisionnews.co): വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി (58)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവില്‍ ജങ്ഷനുസമീപമുള്ള വീട്ടില്‍ ഇവര്‍ അവശനിലയില്‍ കഴിയുന്നവിവരം പാലിയേറ്റീവ് നഴ്‌സ് മാര്‍ഗ്രറ്റ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്. പൊലീസ് ബീറ്റ് ഓഫീസര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയനിലയിലായിരുന്നു.
വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ 58കാരി ആശുപത്രിയില്‍ മരണപ്പെട്ടു
4/
5
Oleh
evisionnews