Tuesday, 20 July 2021

രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രവാസി സമൂഹം നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരം: ഹനീഫ് ചെര്‍ക്കള


ദുബൈ (www.evisionnews.co): രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രവാസി സമൂഹങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ദുബൈ കെ. എം.സി.സി സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള പറഞ്ഞു. കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക് ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രക്തദാനത്തിലൂടെ നാം നല്‍കുന്നത് ഒരു ജീവന്‍ രക്ഷിക്കുന്നതിനപ്പുറത്ത് അനേകം കുടുംബങ്ങളില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിരി തെളിയിക്കുന്നതാണെന്നും കെഎംസിസി നടത്തുന്ന ഇങ്ങനെയുള്ള പ്രവര്‍ത്തനം പ്രവാസി ലോകത്ത് എന്നുമെന്നും അടയാളപ്പെടുത്തുമെന്നും രക്തദാനം കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈകോവിഡ് കാലത്തും രണ്ടായിരത്തോളം യൂണിറ്റ് രക്തം ജില്ലാ കെ. എം.സി.സി കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ റ്റീമിമായി സഹകരിച്ച് കൊണ്ട് നടത്തിയ വിവിധ രക്തദാന ക്യാമ്പിലൂടെ ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് നല്‍കിയിരുന്നതിനു ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ പ്രത്യേക ബഹുമതിയും ദുബൈ കെ. എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിരുന്നു. ബലിപെരുന്നാളിന്റെ ത്യാഗ സന്ദേശമുയര്‍ത്തിപ്പിടിച്ച് കൊണ്ട് ദേര സബ്ക ഭാഗത്ത് രണ്ടു സ്ഥലങ്ങളിലായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കെ. എം.സി.സി വൈസ് പ്രസിഡന്റ് സി.എച്ച് നുറുദ്ധീന്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു.

ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീഞ്ചന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, ഇഖ്ബാല്‍ വള്‍വക്കാട്, ഡോ: ഇസ്മായില്‍, സത്താര്‍ ആലമ്പാടി, കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് അംഗങ്ങളായ സിയാബ് തെരുവത്ത്, അന്‍വര്‍ വയനാട് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഓര്‍ഗാനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു. സമയക്കുറവ് കാരണം രക്തദാനം നടത്താന്‍ സാധിക്കാത്തവര്‍ക്കായി ഈമാസം അവസാനം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി അറിയിച്ചു.

Related Posts

രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രവാസി സമൂഹം നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരം: ഹനീഫ് ചെര്‍ക്കള
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.