Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 18,531 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 669 പേര്‍ക്ക് രോഗബാധ

 


കാസര്‍കോട (www.evisionnews.co): ജില്ലയില്‍ 669 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി 10.6ശതമാനം. ചികിത്സയിലുണ്ടായിരുന്ന 637 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6466 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 101915 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 94634 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. അതേസമയം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 322 ആയി.
വീടുകളില്‍ 28544 പേരും സ്ഥാപനങ്ങളില്‍ 1279 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29823 പേരാണ്. പുതിയതായി 1326 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 5424 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2510 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad