Type Here to Get Search Results !

Bottom Ad

സ്രവം എടുക്കാതെ കോവിഡ് ഡമ്മി ടെസ്റ്റ് പോസിറ്റീവായ സംഭവം: ഉന്നതതല അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): ചെമനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ആരോഗ്യ വകുപ്പ് സ്രവം എടുക്കാതെ കോവിഡ് ഡമ്മി ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവായ സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കൃത്രിമ കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അബുബക്കര്‍ കടാങ്കോട്, ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം ആവശ്യപ്പെട്ടു.

കോവിഡ് പോസ്റ്റീവ് എണ്ണം ഉയര്‍ത്തി കാണിച്ച് പഞ്ചായത്ത് മുഴുവന്‍ അടച്ചിട്ട് പൊതുജനങ്ങളെയും വ്യാപാരികളെയും പഞ്ചായത് ഭരണസമിക്കെതിരെ തിരിച്ച് വിടാനുള്ള ഗൂഢശ്രമമാണ് ഇത്തരം സംഭവത്തിലൂടെ സൂചിപിക്കുന്നത്. ആന്റിജന്‍ ടെസ്റ്റില്‍ നഗറ്റീവും സ്രവം ഇല്ലാതെ ഡമ്മി ടെസ്റ്റില്‍ പോസറ്റീവുമായ ഗുരുതമായ വീഴ്ചയെ കുറിച്ച് മറുപടി പറയാന്‍ ഡിഎംഒ, എച്ച്‌ഐ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോസ്തര്‍ തയാറാകണം. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുസ്ലിം യൂത്ത് ലീഗ് മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പ് നല്‍കി.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഒരു ജനപ്രതിനിധി ഉള്‍പ്പടെ പത്തുപേരാണ് ജൂലൈ 19നും അതിനു മുമ്പുള്ള ദിവസങ്ങളിലായി രഹസ്യമായി ഡെമ്മി ടെസ്റ്റ് നടത്തിയതായി പറയുന്നത്. ആദ്യ ദിവസം മൂന്നും പേരും രണ്ടാമത്തെ ദിവസം ഏഴുപേരുമാണ് ടെസ്റ്റ് നടത്തിയത്. മൂക്കില്‍ നിന്നും സ്രവമെടുക്കാത കിറ്റിന്റെ അഗ്രം അടര്‍ത്തിമാറ്റി സാമ്പിള്‍ സീല്‍ ചെയ്തു പരിശോധനക്ക് അയക്കുകയായിരുന്നു. ആദ്യം അയച്ച മൂന്നുപേരുടെ ടെസ്റ്റ് ഫലം പോസിറ്റീവായാണ് വന്നതെന്നും തുടര്‍ന്ന് അയച്ച ഏഴില്‍ നാലുപേരുടെ ഫലവും പോസിറ്റീവായെന്നും പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad