കാഞ്ഞങ്ങാട് (www.evisionnews.co): യുവാവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കല്‍ കുറ്റന്‍ക്കവലയിലെ പരേതരായ മോതിര- വെള്ളച്ചി ദമ്പതികളുടെ മകന്‍ കുഞ്ഞമ്പു (38)വാണ് മരിച്ചത്. കിനാനൂര്‍- കരിന്തളം ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡ് കുമ്പള പള്ളിയില്‍ എയുപി സ്‌കൂളിലെ താഴ്ഭാഗത്തായി വയലില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് നീലേശ്വരം സിഐ ശ്രീഹരി, എസ്‌ഐ പ്രേമരാജന്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെക്ക് മാറ്റി. കുഞ്ഞമ്പുവിന് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് പറയുന്നു. അവിവാഹിതനാണ്. രാഘവന്‍, തമ്പായി, ഓമന, കാര്‍ത്ത്യാനി സഹോദരങ്ങളാണ്.
യുവാവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
4/
5
Oleh
evisionnews