Type Here to Get Search Results !

Bottom Ad

ഓണക്കാലത്തെ മദ്യം- മയക്കുമരുന്ന് അനധികൃത വില്‍പ്പന തടയാന്‍ എക്‌സൈസ്


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് തുടങ്ങി. ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത ഉപയോഗവും വില്‍പനയും തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവ് ആഗസ്റ്റ് 25 വരെ തുടരും. സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹാസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്ട്രൈക്കിംഗ് ഫോഴ്സുകളും ആരംഭിച്ചു. 

പൊതുജനങ്ങള്‍ക്ക് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത വില്‍പന, സംഭരണം, കടത്ത് എന്നീ കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാവുന്നതാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അറിയിച്ചു. കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍-04994256728, 155358 (ടോള്‍ ഫ്രീ), അസി. എക്സൈസ് കമ്മിഷണര്‍- 04994257060, കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍- 04994255332, 9400069715, ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍- 04672204125, 9400069723, മഞ്ചേശ്വരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് ചെക് പോസ്റ്റ്- 04998273800, 9400069721, നീലേശ്വരം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍- 04672283174, 9400069726, കുമ്പള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍- 04998213837, 9400069718, ബന്തടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍- 04994205364, 9400069720, ബദിയടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍- 0499293500, 9400069719, എക്സൈസ് ഇന്‍സ്പെക്ടര്‍, എക്സൈസ് ഇന്റലിജന്റ്സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ- 9400069717 എന്നിവയില്‍ പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം.

Post a Comment

0 Comments

Top Post Ad

Below Post Ad