Friday, 2 July 2021

പാന്റ്സിനുള്ളില്‍ സ്വര്‍ണം പൂശി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.co): പാന്റ്സിനുള്ളില്‍ സ്വര്‍ണം പൂശി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍. ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട്ടെത്തിയ കാസര്‍കോട് ഉപ്പള സ്വദേശി ഷാഫി (31) ആണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പെയിന്റ് അടിക്കുന്ന രീതിയില്‍ പാന്റ്സിനുള്ളില്‍ തേച്ചുപിടിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പെട്ടെന്നു കാണാതിരിക്കാന്‍ ലൈനിങ് മാതൃകയില്‍ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു. സ്വര്‍ണം പൂശിയ, 1.3 കിലോഗ്രാം ഭാരമുള്ള പാന്റ്സ് ധരിച്ചെത്തിയ യുവാവിനെ കസ്റ്റംസ് സംഘം കൈയോടെ പൊക്കി. ഡിആര്‍ഐക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാന്റ്സില്‍ 20 ലക്ഷം രൂപ വിലവരുന്ന അരക്കിലോഗ്രാം സ്വര്‍ണം പൂശിയിട്ടുണ്ടെന്നാണു കരുതുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Posts

പാന്റ്സിനുള്ളില്‍ സ്വര്‍ണം പൂശി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.