കാസര്‍കോട് (www.evisionnews.co): കുമ്പള ഗവ. ഹൈസ്‌കൂളിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ സന്നദ്ധ സേവനത്തിലേര്‍പ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകനായ പഞ്ചായത്ത് വളണ്ടിയര്‍ക്ക് നേരെ മര്‍ദനം. ബംബ്രാണ സ്‌കൂളിനു സമീപത്തെ മൂസയുടെ മകന്‍ മുഹമ്മദ് നാഫി (22)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സിപിഎം നേതാവായ അഭിഭാഷകന്‍ അഡ്വ. ഉദയകുമാര്‍ ഗട്ടിക്കെതിരേ കുമ്പള പൊലിസ് കേസെടുത്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുമ്പള പഞ്ചായത്ത് നിയോഗിച്ച വളണ്ടിയറായി മുഹമ്മദ് നാഫി കഴിഞ്ഞ ഒരു മാസത്തോളമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വാക്സിനേഷന്‍ സെന്ററിലെത്തിയ പ്രായം ചെന്നയാളെ അകത്ത് കയറ്റിയിരുത്താന്‍ ശ്രമിക്കുന്നതിനിടെ മുഹമ്മദ് നാഫിയുമായി സിപിഎം പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.പഞ്ചായത്ത് വളണ്ടിയറാണെന്ന് അറിയിച്ചപ്പോള്‍ തള്ളിയിടുകയും മതിലിനോട് ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ നാഫിയെ കുമ്പളയിലെ സ്വകാര്യ ആസ്പതിയില്‍ പ്രവേശിപ്പിച്ചു.
കുമ്പളയില്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ വളണ്ടിയര്‍ക്ക് മര്‍ദനം: സിപിഎം നേതാവായ അഭിഭാഷകനെതിരേ കേസെടുത്തു
4/
5
Oleh
evisionnews