Type Here to Get Search Results !

Bottom Ad

തളങ്കരയില്‍ പൈതൃക ടൂറിസം പാര്‍ക്ക് വരുന്നു


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പുഴയുടെ അഴിമുഖം, തീരപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പ് തയാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉയോഗിച്ച് നടപ്പിലാക്കും. കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് മുന്നില്‍ ടൂറിസം പ്രൊജക്ട് അവതരിപ്പിച്ചു.

ഒരു കാലത്ത് കാസര്‍കോട്ടെ പ്രധാന കച്ചവട കേന്ദ്രമായിരുന്ന തളങ്കരയുടെ ചരിത്രം പറയുന്ന ഉരുവിന്റേയും പ്രവേശന കവാടത്തിന്റെയും മാതൃകയിലുള്ള മെമ്മോറിയല്‍ ഗാര്‍ഡനും പഴയ ഹാര്‍ബറിന്റെ ഭാഗമായിരുന്ന പാലത്തിന്റെയും കെട്ടിടത്തിന്റെയും നവീകരണവുമാണ് പ്രധാന ആകര്‍ഷണം.

ഇതോടൊപ്പം ജലവിനോദങ്ങളായ ബോട്ടിംഗ്, കയാക്കിങ് സൗകര്യങ്ങള്‍, കിയോസ്‌കുകള്‍, പവലിയന്‍, മൈതാനം, നടപ്പാത, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയവയാണ് ഉള്‍പ്പെടുക. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ചന്ദ്രഗിരി കോട്ടയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ് പ്രതീക്ഷിക്കുന്നു. ജലപാതയിലൂടെ കാസര്‍കോട് നഗരത്തില്‍ നിന്നും ഇവിടേക്കുള്ള ദൂരം കുറക്കാന്‍ സാധിക്കും. 

തളങ്കര തൊപ്പി, കാസര്‍കോടന്‍ സാരി പോലുള്ള കാസര്‍കോടിന്റെ തനിമയാര്‍ന്ന ഉത്പന്നങ്ങളുടെ വിപണന സാധ്യത കണക്കാക്കി പവലിയന്‍ ഒരുക്കും. ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വിഎം മുനീര്‍, ഡപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) കെ രവികുമാര്‍, ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍, ബിആര്‍ഡിസി അസി. മാനേജര്‍ പി സുനില്‍ പങ്കെടുത്തു. ആര്‍ക്കിടെക്ട് സിവി നന്ദു പ്രൊജക്ട് അവതരിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad