Type Here to Get Search Results !

Bottom Ad

കോട്ടക്കുന്ന്- റെയില്‍വെ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.co): പള്ളിക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച ബേക്കല്‍ മിനിസ്റ്റേഡിയം കോട്ടക്കുന്ന് റോഡില്‍ നിന്ന് റെയില്‍വേ ലൈന്‍ വരെയുള്ള കോണ്‍ക്രീറ്റ് റോഡ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് നസ്‌നീന്‍ വഹാബ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സൂരജ് ഒന്നാം വാര്‍ഡ് മെമ്പര്‍ ചോണായി മുഹമ്മദ് കുഞ്ഞി, രണ്ടാം വാര്‍ഡ് മെമ്പര്‍ ബഷീര്‍ കുന്നില്‍, എംഎ കുഞ്ഞബ്ദുള്ള, അബ്ദുല്‍ റഹ്‌മാന്‍ ഇസ്മായില്‍, ഇസ്മായില്‍ ബേക്കറി, ഹനീഫ് കോട്ടക്കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുത്വായി സ്വാഗതം പറഞ്ഞു. ഒന്നാം വാര്‍ഡ് മെമ്പര്‍ ചോണായി മുഹമ്മദ് കുഞ്ഞിയുടെ ശ്രമ ഫലമായാണ് റോഡ് പണി യുദ്ധ കാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനായത്.

Post a Comment

0 Comments

Top Post Ad

Below Post Ad