Type Here to Get Search Results !

Bottom Ad

ഉദുമ പഞ്ചായത്തില്‍ ഒരാഴ്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ ജൂലൈ 14 വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ജാഗ്രതാ സമിതി യോഗത്തില്‍ തീരുമാനം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യവസ്തു വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കയ്യുറയും മാസ്‌കും കൃത്യമായി ധരിച്ച് മാത്രമേ ജോലി ചെയ്യാന്‍ പാടുളളൂ. നിയമ ലംഘിക്കുന്നവരുടെ വാഹനങ്ങളടക്കം പിടിച്ചെടുത്ത് പകര്‍ച്ച വ്യാധി നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടികള്‍ സ്വീകരിക്കും.

ഹോട്ടലുകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പാര്‍സല്‍ നല്‍കുന്നതിന് വേണ്ടി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളൂ. മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കാം. ഓട്ടോ- ടാക്സി സ്റ്റാന്റുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. മത്സ്യവില്‍പ്പന റോഡില്‍ നിന്നും മാറി അകലംപാലിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നടത്താം. അവശ്യ സാധനങ്ങള്‍ താമസസ്ഥലത്തിന് അടുത്തുളള കടകളില്‍ നിന്നും മാത്രം വാങ്ങണം. 

മൂന്ന്, അഞ്ച്, എട്ട് വാര്‍ഡുകളില്‍ രോഗവ്യാപനം കൂടുതല്‍ ആയതിനാല്‍ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈവാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും. ഇവിടെ നിന്ന് ജനങ്ങള്‍ക്ക് പുറത്തിറങ്ങാനോ അവിടേക്ക് മറ്റു സ്ഥലങ്ങളിലെ ജനങ്ങള്‍ പ്രവേശിക്കാനോ അനുമതിയില്ല. അവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ജീവനക്കാര്‍ക്കും മത്സ്യ- മാംസ വില്‍പ്പനക്കാര്‍ക്കും 15 ദിവസത്തിനുളളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad