കാസർകോട്: (evisionnews.co) കാഞ്ഞങ്ങാട് സൗത്തിൽ കെ.എസ്.ആർ.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബന്ധുവായ യുവാവിന് ഗുരുതരം. കുമ്പള ആരിക്കാടിയിലെ അബ്ദുല്ലയുടെയും മറിയമ്മയുടെയും മകൻ അലി (30) യാണ് മരിച്ചത്. ബന്ധു കൊടിയമ്മയിലെ സിദ്ധീഖ് (28) ഗുരതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. കണ്ണൂരിലെ സഹോദരിയുടെ വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് അലി അപകടത്തിൽ മരിച്ചത്.
കാഞ്ഞങ്ങാട് സൗത്തിൽ കെ എസ് ആർ ടി സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ആരിക്കാടി സ്വദേശി മരിച്ചു: ബന്ധുവിന് ഗുരുതരം
4/
5
Oleh
evisionnews