Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്തെ കള്ളപ്പണം: സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്


മഞ്ചേശ്വരം (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം ചെലവഴിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുഖ്താറും ജനറല്‍ സെക്രട്ടറി ബിഎം മുസ്തഫയും ആവശ്യപ്പെട്ടു. മഞ്ചേശ്വരത്തെ അതിര്‍ത്തി പ്രദേശമായ കര്‍ണാടകയിലെ മുടിപ്പുവില്‍ കര്‍ണ്ണാടക ബിജെപി നേതാക്കളുമായി കുമ്പളയിലെ ഇടത് നേതാക്കള്‍ തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് കൂടിക്കാഴ്ച നടത്തി സാമ്പത്തിക സഹായം സ്വീകരിച്ചിരിന്നുവെന്നാണ് ലഭിക്കുന്ന വിവരം. 

മേല്‍ പറഞ്ഞവരാണ് ബിജെപി സഹായകരമാം വിധം അപ്രസക്തനായ ഇടതു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് ചരട് വലിച്ചതെന്നും ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ മാത്രം തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തിച്ചതും. മേല്‍ പറഞ്ഞവരുടെയും ബിജെപി നേതാക്കളുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ബിജെപി വന്‍തോതില്‍ കള്ളപ്പണങ്ങള്‍ ചെലവഴിച്ചുവെന്ന ആരോപണത്തിന് പിന്‍ബലമേകി ദിനേന പലരുടെയും പേര് വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കുമ്പളയിലെ പ്രമുഖകരായ ഇടതു നേതാക്കള്‍ക്കും കാങ്ങങ്ങാട്ടെ വക്കീലിനും ലക്ഷങ്ങളുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് ആരോപണം. മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയുടെ സാമ്പത്തിക വിതരണത്തെ കുറിച്ച് പ്രത്യേക സംഘത്തെ നിയമിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments

Top Post Ad

Below Post Ad