Type Here to Get Search Results !

Bottom Ad

സികെ ജാനുവിന് കോഴ: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന്റെ പരാതിയില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി


കേരളം (www.evisionnews.co): സികെ ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ കോടതി ഉത്തരവ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന്റെ പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒക്കാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് രണ്ട് ഘട്ടങ്ങളിലായി അമ്പത് ലക്ഷം രൂപ നല്‍കിയതില്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യമെന്ന് പികെ നവാസിന്റെ അഭിഭാഷകന്‍ സജല്‍ മീഡിയ വണ്ണിനോട് പറഞ്ഞു. പത്ത് ലക്ഷം രൂപ തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ വച്ചും നാല്‍പ്പത് ലക്ഷം രൂപ സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചും കൈമാറിയെന്നാണ് സാക്ഷികളുടെ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഐപിസി 171 ഇ, 171 എഫ് പ്രകാരമാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.- സജില്‍ പറഞ്ഞു. നേരത്തെ, കോഴയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സുരേന്ദ്രന്‍ നിഷേധിക്കുകകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad