Type Here to Get Search Results !

Bottom Ad

എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമി മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചു


ഉദുമ (www.evisionnews.co): ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമിക്ക് പുതിയ മാനേജിംഗ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് എംഐസി കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ പുതിയ മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചത്. 1999ല്‍ സ്ഥാപിതമായ അക്കാദമിയില്‍ നിലവില്‍ കേരളത്തിലെയും കര്‍ണാടകയിലെയും മുന്നൂറോളം വിദ്യാര്‍ഥികളാണ് പഠിച്ചുവരുന്നത്.

ാനേജിംഗ് കമ്മിറ്റി: എംഐസി കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍, സ്പീഡ് വെ അബ്ദുല്ലക്കുഞ്ഞി ഹാജി, കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, തൊട്ടി സ്വാലിഹ് ഹാജി (ഉപദേശക സമിതി), കെകെ അബ്ദുല്ല ഹാജി ഖത്തര്‍ (പ്രസി), അബ്ദു ലത്തീഫ് (വര്‍ക്കിംഗ് പ്രസി) ഹമീദ് തൊട്ടി, ടിവി മുഹമ്മദ് കുഞ്ഞി, എഞ്ചിനീയര്‍ ബഷീര്‍ (വൈസ് പ്രസി), കെകെ ഷാഫി ഹാജി കോട്ടക്കുന്ന് (ജന സെക്ര) ഹാഷിം പടിഞ്ഞാര്‍ (വര്‍ക്കിംഗ് സെക്ര), അബ്ദുല്ല പി.എം, നാസര്‍ നാലപ്പാട്, റാഷിദ് ഹുദവി ദേളി (ജോ സെക്ര), കെബിഎം ശരീഫ് കാപ്പില്‍ (ട്രഷ), ജാബിര്‍ ഹുദവി ചാനടുക്കം (കോഡിനേറ്റര്‍), അബ്ബാസ് ഹാജി കല്ലട്ര, സ്പീഡ് വെ ഷാഫി ഹാജി, സി.എം ശാഫി ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക, യു.എം ശാഫി ദേളി, എരോല്‍ മുഹമ്മദ് കുഞ്ഞി, സുഹൈല്‍ ഹുദവി മുക്കൂട് (എക്‌സിക്യൂട്ടീവ് മെമ്പര്‍).

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും എംഐസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമായ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷനും എംഐസി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ യുഎം അബ്ദുറഹ്മാന്‍ മൗലവി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി. കെകെ അബ്ദുല്ല ഹാജി ഖത്തര്‍, ചെങ്കള അബ്ദുല്ല ഫൈസി, അബ്ബാസ് ഹാജി കല്ലട്ര, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ജലീല്‍ കടവത്ത്, സിദ്ദീഖ് നദ്വി ചേരൂര്‍, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി, ടിഡി കബീര്‍, സോളാര്‍ കുഞ്ഞാമദ് ഹാജി, ശാഹുല്‍ ഹമീദ് ദാരിമി, യൂസുഫ് റൊമാന്‍സ്, ജൗഹര്‍ അസ്‌നവി ഉദുമ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad