Type Here to Get Search Results !

Bottom Ad

ഇന്നു മുതല്‍ അഞ്ചുദിവസം നിയന്ത്രണ കര്‍ശനമാക്കും; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം


കേരളം (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് പോസിറ്റിവിറ്റി 15ല്‍ താഴെ എത്തിയെങ്കിലും പല ജില്ലകളിലും ഇത് സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ആളുകള്‍ ഈദിവസങ്ങളില്‍ പുറത്തിറങ്ങുന്ന പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. കര്‍ശനമായ പൊലീസ് പരിശോധനയും ഉണ്ടാകും. ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സ്ഥാപനങ്ങളൊന്നും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി ഉള്ളത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴര വരെ തുറന്ന് പ്രവര്‍ത്തിക്കാം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കൂ.

ക്ലീനിംഗ് തൊഴിലാളികളെ സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഈ മാസം 10മുതലാണ് പ്രവര്‍ത്തിക്കുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad