Type Here to Get Search Results !

Bottom Ad

ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ല: സുകുമാരന്‍ പൂച്ചക്കാട്


പള്ളിക്കര (www.evisionnews.co): ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ലാന്ന് കെപിസിസി സംസ്‌കാര സാഹിതി ജില്ലാ വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്. ലക്ഷദ്വീപിലെ സാംസ്‌ക്കാരിക അധിനിവേശത്തിനെതിരെ വികലമായ ഭരണത്തിനെതിരെ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിനെ നീക്കണമെന്നാവശ്യപ്പെട്ട് കെപിസിസി. സംസ്‌കാര സാഹിതി സംസ്ഥാനത്ത് നിയോജക മണ്ഡലം തലങ്ങളില്‍ നിന്നും രാഷ്ട്രപതിക്ക് 10,000 കത്തുകള്‍ അയക്കുന്നതിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രപതിയ്ക്കുള്ള കത്തയക്കല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സുകുമാരന്‍ പൂച്ചക്കാട്. 

സംസ്‌കാര സാഹിതി നിയോജക മണ്ഡലം ചെയര്‍മാന്‍ ബാബു മണിയങ്കാനം അധ്യക്ഷനായി. മണ്ഡലം കണ്‍വീനര്‍ ചന്തുകുട്ടി പൊഴുതല, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി.എം.ഷാഫി, ജവഹര്‍ ബാലമഞ്ച് ജില്ലാ ചെയര്‍മാന്‍ രാജേഷ് പളളിക്കര, കെ.എന്‍. രാജേന്ദ്രപ്രസാദ്, സുന്ദരന്‍ കുറിച്ചിക്കുന്ന്, മാധവ ബേക്കല്‍, ഉമേശന്‍ കൊല്ലംപണ, ഷറഫുദ്ധീന്‍ മൂപ്പന്‍, മജീദ് പളളിക്കര എന്നിവര്‍ പ്രസംഗിച്ചു.മാന്ത്രിക ലോകത്തെ യുവ വാഗ്ദാനം അക്ഷയ് പ്രസാദ് മാജിക്കിലൂടെ പ്രതിഷേധ കത്ത് പുറത്തെടുത്തു. നാടന്‍പാട്ട് കലാകാരി കിഞ്ചു ഷ സുകേഷ് നാടന്‍ പാട്ടുംപാടി.

Post a Comment

0 Comments

Top Post Ad

Below Post Ad