കാസര്‍കോട് (www.evisionnews.co): ആരോഗ്യ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ അത്യാധുനിക സംവിധാനങ്ങളുള്ള ആസ്പത്രിയുടെ ആവശ്യം പരിഗണിച്ച് എയിംസ് സ്ഥാപിക്കുന്നതിന് നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നഗരസഭയില്‍ പ്രമേയം. ജില്ല രൂപീകരിച്ച ശേഷം 35 വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഒരു മെഡിക്കല്‍ കോളജില്‍ സ്ഥാപിതമായത്. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കേരളത്തിന് അനുവദിച്ച എയിംസ് ജില്ലയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാറുകള്‍ മുന്നോട്ടുവരണമെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ അംഗം സഹീര്‍ ആസിഫ് പിന്തുണച്ചു.
തുടര്‍ന്നുവരുന്ന ഇന്ധനവില വര്‍ധനവിനെതിരെയും പ്രമേയം പാസാക്കി. ദൈനദിന ഇന്ധന വിലവര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി ഇനത്തില്‍ കുറവു വരുത്തി സാധാരണക്കാരന്‍ സഹായിക്കണമെന്ന് കൗണ്‍സിലര്‍ മമ്മു ചാല അവതരിപ്പിച്ച പ്രമേയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നതിലൂടെ കേന്ദ്ര, കേരള സര്‍ക്കാര്‍ പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇന്ധന വിലയില്‍ ഉണ്ടാകുന്ന വര്‍ധന അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമാവുകയും സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. 25 അംഗങ്ങളുടെ പിന്തുണച്ചു. 13 ബിജെപി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.
വര്‍ധിക്കുന്ന ഇന്ധന വിലക്കെതിരെയും എയിംസ് സ്ഥാപിക്കാനും കാസര്‍കോട് നഗരസഭയില്‍ പ്രമേയം
4/
5
Oleh
evisionnews