Type Here to Get Search Results !

Bottom Ad

കുമ്പഡാജെ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി


കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. 250 ഹെക്റ്ററില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി കാസര്‍കോട് നിയോജക മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗ അധ്യക്ഷത വഹിച്ചു. നാളികേരത്തിന്റെ ഉല്‍പാദന വര്‍ധനവിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കാനായി വിഭാവനം ചെയ്ത സര്‍ക്കാര്‍ പദ്ധതിയാണ് കേരഗ്രാമം. കൃഷിവകുപ്പ് മുഖേനയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വീണാ റാണി പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്ത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടിഎം അബ്ദുല്‍ റസാഖ്, ഖദീജ, സഞ്ജീവ ഷെട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യശോദ, കൃഷി അസി.  ഡയറക്ടര്‍ പി രാഘവേന്ദ്ര പഞ്ചായത്ത് മെമ്പര്‍മാരായ മുംതാസ്, കൃഷ്ണ ശര്‍മ്മജി, സുനിത ജെ. റൈ, സുന്ദര മവ്വാര്‍, ഹരീഷ് ഗോസാഡ, മീനാക്ഷി, പി. ആയിഷത്ത് മാഷിദ, പഞ്ചായത്ത് സെക്രട്ടറി അച്ചുത മണിയാണി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം അബൂബക്കര്‍, ആനന്ദ കെ മവ്വാര്‍, അലി ടിഎസ്, പ്രസാദ് ഭണ്ഡാരി, മാത്യു തെങ്ങുംപള്ളി, രവീന്ദ്രറൈ ഗോസാഡ, നാരായണന്‍ നമ്പ്യാര്‍ സംസാരിച്ചു, കൃഷി ഓഫീസര്‍ കെഎസ് സിമി സ്വാഗതവും കൃഷി അസി. പി. പ്രീത നന്ദിയും പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad