കാസര്‍കോട് (www.evisionnews.co): ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ചക്രസ്തംഭന സമരം നടത്തി. മേല്‍പറമ്പില്‍ നടന്ന സമരം കെയുടിഎസ്എഫ് സംസ്ഥാന സെക്രട്ടറിയും യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റുമായ റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കെ. ബാബു സ്വാഗതം പറഞ്ഞു. ഉദുമ ഏരിയ കമ്മിറ്റി സെക്രട്ടറിയും സിഐടി ജില്ലാ കമ്മിറ്റി മെമ്പറുമായ മധു മുതിയക്കാല്‍ മുഖ്യപ്രഭാഷണം നടത്തി. കെഎസ് സാലി കീഴൂര്‍, അശോകന്‍ കെ, വൈശാഖ്, എസ്ടിയു നേതാവ്, ഫഖ്‌റുദ്ധീന്‍ സുല്‍ത്താന്‍, എന്‍എല്‍യു നേതാവ് ഷാഫി സംബന്ധിച്ചു.
ഇന്ധന വില വര്‍ധനവ്: കേന്ദ്ര നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ചക്രസ്തംഭന സമരം നടത്തി
4/
5
Oleh
evisionnews