Type Here to Get Search Results !

Bottom Ad

20,000 കോടിയുടെ രണ്ടാം കോവിഡ് സാമ്പത്തിക പാക്കേജ്: ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക ലക്ഷ്യം


കേരളം (www.evisionnews.co): രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ ആമുഖമായി പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ കഴിഞ്ഞ ബജറ്റ് സമഗ്രമായിരുന്നുവെന്നും മുന്‍ ബജറ്റിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് പകര്‍ച്ചവ്യാധി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി പറഞ്ഞു. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ദുരന്തങ്ങളെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ഭരണത്തുടര്‍ച്ച കേവലമൊരു വിജയമല്ല. തുടര്‍ഭരണം ജനാധിപത്യത്തിന്റെ വിജയമാണെന്നും ചരിത്രവിജയം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

ചില പ്രഖ്യാപനങ്ങള്‍

20,000 കോടിയുടെ രണ്ടാം കോവിഡ് സാമ്പത്തിക പാക്കേജ്

കാര്‍ഷിക മേഖലയ്ക്ക് രണ്ടായിരം കോടി രൂപയുടെ വായ്പ

ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണ നടപടി

പകര്‍ച്ചവ്യാധികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ബ്ലോക്ക്

സാമ്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും

എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കും

വാക്സിന്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 10 കോടി രൂപ

18 വയസിന് മുകളിലുളളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആയിരം കോടി

8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും

കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് 1000 കോടിയുടെ വായ്പ നല്‍കാന്‍ പദ്ധതി. 4% പലിശ നിരക്കിലായിരിക്കുമെന്നും ധനമന്ത്രി

Tags

Post a Comment

0 Comments

Top Post Ad

Below Post Ad