Wednesday, 30 June 2021

ടിപിആര്‍ 18ന് മുകളില്‍: ജില്ലയില്‍ എട്ടു പഞ്ചായത്തുകള്‍ കാറ്റഗറി ഡിയില്‍


കാസര്‍കോട് (www.evisionnews.co): വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 23 മുതല്‍ 29 വരെയുള്ള കണക്കുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിന് മുകളില്‍ ഉള്ളതിനാല്‍ മുളിയാര്‍, മധൂര്‍, മഞ്ചേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, പുല്ലൂര്‍ പെരിയ, ചെങ്കള, ബേഡഡുക്ക, ഉദുമ പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12നും 18നും ഇടയിലുള്ള കാറ്റഗറി സിയില്‍ ബദിയടുക്ക, കോടോം ബേളൂര്‍, പള്ളിക്കര, പൈവളിഗെ, വെസ്റ്റ് എളേരി, ചെമ്മനാട്, അജാനൂര്‍, കാറഡുക്ക പഞ്ചായത്തുകളും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭയും ഉള്‍പ്പെടുന്നു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിനും 12നും ഇടയിലുള്ള കാറ്റഗറി ബിയില്‍ ബളാല്‍, കാസര്‍കോട്, എണ്‍മകജെ, കള്ളാര്‍, ദേലംപാടി, കിനാനൂര്‍ കരിന്തളം, ചെറുവത്തൂര്‍, കുറ്റിക്കോല്‍, കുംബഡാജെ, കുമ്പള, മടിക്കൈ, മംഗല്‍പാടി, ഈസ്റ്റ് എളേരി, പനത്തടി എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറില്‍ കുറവുള്ള കാറ്റഗറി എയില്‍ പുത്തിഗെ, പിലിക്കോട്, കയ്യൂര്‍ ചീമേനി, തൃക്കരിപ്പൂര്‍, മീഞ്ച, വലിയപറമ്പ, പടന്ന, ബെള്ളൂര്‍, വോര്‍ക്കാടി എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.

Related Posts

ടിപിആര്‍ 18ന് മുകളില്‍: ജില്ലയില്‍ എട്ടു പഞ്ചായത്തുകള്‍ കാറ്റഗറി ഡിയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.