Type Here to Get Search Results !

Bottom Ad

രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ് നാളെ: കോവിഡ് പ്രതിരോധത്തിന് ഊന്നല്‍


കേരളം (www.evisionnews.co): രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. കോവിഡ് വ്യാപനം മൂലം നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുളളത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.

ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റില്‍ വരുമാന വര്‍ധനക്കുള്ള നടപടികളും പ്രതീക്ഷിക്കപ്പെടുന്നു. ജനുവരി 15ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാണ് നാളെ കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റ്. മൂന്നേകാല്‍ മണിക്കൂര്‍ എടുത്താണ് തോമസ് ഐസക് കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചതെങ്കില്‍ ബാലഗോപാല്‍ ബജറ്റവതരണത്തിന് അതിന്റെ പകുതി സമയമേ എടുക്കാനിടയുള്ളു.

നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജി എസ് ടി നഷ്ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം. കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടിയാണ് കടമെടുത്തത്. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ സംസ്ഥാനം കടമെടുത്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad