Type Here to Get Search Results !

Bottom Ad

മുൻ മന്ത്രി സി.ടി അഹമ്മദലിയുടെ സഹോദരി നിര്യാതയായി

ചെമനാട്: (www.evisionnews.co) മുന്‍മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലിയുടെ സഹോദരിയും ചെമനാട് നെച്ചിപ്പടുപ്പിലെ എരിയാല്‍ സുലൈമാന്റെ ഭാര്യയുമായ ബീഫാത്തിമ (58) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടേയും കാസര്‍കോട്ടേയും സ്വകാര്യ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. പരേതരായ സി.ടി അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: മുനീര്‍, ജസീമ, റുബീന, ജുനൈദ്, പരേതനായ ആരിഫ്. മരുമക്കള്‍: ഖാദര്‍ ഖാത്തിം ഉദുമ, പി.എച്ച് സാദിഖ്, റസിയ മണിയംപാറ, മറിയം ഉപ്പള. മറ്റുസഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, സൈനബ, പരേതരായ അബ്ദുല്‍റഹ്‌മാന്‍, അബ്ബാസലി. ചെമനാട് ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി

Post a Comment

0 Comments

Top Post Ad

Below Post Ad